കോളയാട് (കണ്ണൂർ) :എഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അതിന്റെ അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അവതാരങ്ങളിൽ എത്തുമെന്നും,ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കാത്തത് ബിനാമി കച്ചവടത്തിലെ സിപിഎം ഉന്നതരുടെ പേര് പറയും എന്ന ഭയത്താൽ ആണെന്നും കണ്ണൂർ ഡിസിസി വൈസ് പ്രസിഡണ്ട് സുധീപ് ജെയിംസ്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ഇ.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.എം.ജെ.പാപ്പച്ചൻ , കെ.എം.രാജൻ , കെ.വി.ജോസഫ് , അന്ന ജോളി , ബിജു കാപ്പാടൻ , റോയ് പൗലോസ് , രൂപ വിശ്വനാഥൻതുടങ്ങിവർ സംസാരിച്ചു...
If you search properly, you will reach some avatars in the chief's office: Sudeep James.